Debate Super prime time

തടുക്കാനാവുമോ രാഹുല്‍ തരംഗം ?

വയനാടിനെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി നാമ നിര്‍ദേശ പത്രിക നല്‍കി. പത്രിക നല്‍കിയ ശേഷം പ്രിയങ്കയ്ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും ഒപ്പം റോഡ്‌ഷോയും നടത്തിയാണ് രാഹുല്‍ മടങ്ങിയത്. ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യത്തിന് സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന അളന്ന് തൂക്കിയ മറുപടിയാണ് രാഹുല്‍ നല്‍കിയത്. ബി.ജെ.പിക്കെതിരെയാണ് പോരാട്ടം ഇടതുപക്ഷത്തിനെതിരെയല്ലെന്ന രാഹുലിന്റെ നിലപാട് വടനാടിന് പുറത്ത് കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍, ജെ.ആര്‍ പദ്മകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.