Debate Super prime time

ശബരിമലയില്‍ ആക്ഷന്‍ ഹീറോയ്ക്ക് അടിതെറ്റിയോ?

ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ച്, അയ്യനെന്ന വികാരത്തെ ആളിക്കത്തിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നു. സുരേഷ് ഗോപിയുടെ നടപടി പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നു. ശബരിമല വിഷയം ഉയര്‍ത്തി പ്രചാരണം നടത്തരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ആദ്യ ഘട്ടത്തിലേ ചോദ്യം ചെയ്തിരുന്ന ബിജെപി ഇപ്പോള്‍ വീണ്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി പോര് തുടങ്ങുകയാണ്. ദൈവത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിക്കുന്നത് മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഇല്ലാത്തതുകൊണ്ടാണോ. സുപ്പര്‍ ്രൈപം ടൈം ചര്‍ച്ച ചെയ്യുന്നു. ആക്ഷന്‍ ഹീറോയ്ക്ക് അടിതെറ്റിയോ? പങ്കെടുക്കുന്നവര്‍ എഎ റഹീം, പന്തളം സുധാകരന്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍.