Debate Super prime time

പ്രചാരണത്തിന് വിഷം വിതച്ചാല്‍ വോട്ടാകുമോ?

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയപ്രസംഗം എല്ലാ അതിരും കടന്നിരിക്കുന്നു. മുസ്ലീം ലീഗിനെ അസ്ഥാനത്ത് പരാമര്‍ശിച്ച മോദിക്കെതിരെ പറയാന്‍ കോടിയേരിക്കും ഇന്ന് നല്ലബുദ്ധി ഉദിച്ചിരിക്കുന്നു.അത്രയെങ്കിലും നല്ല കാര്യം. തരൂരിനെ കാലുവാരാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ തുനിയുന്നെന്ന സൂചനയ്ക്ക് പിന്നാലെയാവണം കുമ്മനത്തിന്റെ വര്‍ഗീയ നിലപാടുകളുടെ ചരിത്രമോര്‍മിപ്പിക്കാന്‍ ഇന്ന് മുല്ലപ്പള്ളിയും എത്തി. സൂപ്പര്‍ ്രൈപം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. വിഷം വിതച്ചാല്‍ വോട്ടാകുമോ? പങ്കെടുക്കുന്നവര്‍ വി വി രാജേഷ്, മുഹമ്മദ് റിയാസ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍.