Debate Super prime time

വിശ്വാസം മുറുകിയാല്‍ നേട്ടമാര്‍ക്ക്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലത്തെ തിരുവനന്തപുരം പ്രസംഗത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്ത്. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്‌റ്റെന്നും മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നുമുള്ള പ്രസ്താവനക്കെതിരെ പിണറായിയും കോടിയേരിയും രംഗത്തെത്തി. ശബരിമലയുടെ പേര് പറയാതെ പ്രചാരണത്തിന്റെ മുഖ്യ അജണ്ട വ്യക്തമാക്കിയ പ്രധാനമന്ത്രി വിശ്വാസവും ആചാര സംരക്ഷണവും പറയാന്‍ മുന്നണികളെ നിര്‍ബന്ധിതരാക്കിയോ. അതോ കള്ളം പ്രചരിപ്പിക്കുന്നുവോ? സൂപ്പര്‍ ്രൈപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ആനത്തലവട്ടം ആനന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, ജെ ആര്‍ പദ്മകുമാര്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ദിവസവും രാത്രി 8.30 മുതല്‍ 9.30 വരെ.