Debate Super prime time

കമ്മീഷനെ കാറ്റില്‍ പറത്തിയോ?

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണമവസാനിക്കാന്‍ നാളെ ഒരു പകല്‍ മാത്രം ബാക്കിനില്‍ക്കെ ക്ലൈമാക്‌സും കൈയടക്കിയത് വിശ്വാസമോ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ ആദ്യം മുതലേ വെല്ലുവിളിച്ച ബിജെപി അവസാന ലാപ്പിലും ശബരിമല തന്നെ ഉയര്‍ത്തിയിരിക്കുന്നു. പത്തനംതിട്ടയിലെത്തിയ അമിത് ഷാ ഇന്ന് പറഞ്ഞത് കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ഥിയെന്നാണ്. കമ്മീഷനെ കാറ്റില്‍ പറത്തിയോ കൊട്ടിക്കലാശം എന്നാണ് സൂപ്പര്‍ ്രൈപം ടൈം ഇന്ന് പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍ എഎ റഹീം, രാഹുല്‍ ഈശ്വര്‍, ടികെ വിനോദന്‍, ബി ഗോപാലകൃഷ്ണന്‍, റോയ് മാത്യൂ, പിസി വിഷ്ണുനാഥ് എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.