Debate Super prime time

കള്ളം പ്രചരിപ്പിച്ചത് ആരൊക്കെ?

കൊട്ടിക്കലാശം കഴിഞ്ഞു. കേരളം മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്. കേരളത്തിന്റെ ഉന്നത നിലവാരത്തിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചാരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ബിജെപി ശ്രമം നടത്തിയെന്നും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി. ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫ് ബിജെപിയുമായി കൈകോര്‍ക്കുന്നുവെന്നും മുഖ്യമന്ത്രിയുടേ ആരോപണം. പരാജയ ഭീതിയിലാണ് ബിജെപിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുഖ്യമന്ത്രി സംശയ നിഴലില്‍ നിര്‍ത്തിയതെന്ന മറുപടിയുമായി രമേശ് ചെന്നിത്തലയും. സൂപ്പര്‍ ്രൈപം ടൈം ചര്‍ച്ച ചെയ്യുന്നു. കള്ളം പ്രചരിപ്പിച്ചത് ആരൊക്കെ? പങ്കെടുക്കുന്നവര്‍ ജോസഫ് വാഴയ്ക്കന്‍, ആനത്തലവട്ടം ആനന്ദന്‍, സന്ദീപ് വാര്യര്‍, സി ആര്‍ നീലകണ്ഠന്‍, ജേക്കബ് ജോര്‍ജ് എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.