Debate Super prime time

ബിജെപി വോട്ട് കച്ചവടം നടത്തിയോ?

തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ദിവസങ്ങള്‍ മുന്നണികള്‍ക്ക് കണക്കു കൂട്ടലിന്റേതാണ്. വീഴ്ചയും നേട്ടവുമെല്ലാം എടുത്ത് പരിശോധിക്കുന്ന കണക്കൂകൂട്ടല്‍. എവിടെയൊക്കെ പാളി എവിടെയൊക്കെ നേടി. ഇതാണ് ചര്‍ച്ച. എന്നാല്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അതോടൊപ്പം ഉന്നയിക്കുകയാണ് പാര്‍ട്ടികള്‍. ബിജെപി കോണ്‍ഗ്രസിന് വോട്ടു മറിച്ചു എന്നാണ് സിപിഎം വാദം. തോല്‍വിക്കുള്ള മുന്‍കൂര്‍ ജാമ്യമെന്ന് ബിജെപി തിരിച്ചടിക്കുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ബിജെപി വോട്ട് കച്ചവടം നടത്തിയോ? പങ്കെടുക്കുന്നവര്‍ എഎന്‍ ഷംസീര്‍, ജോസഫ് സി മാത്യു, അജയ് തറയില്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജോര്‍ജ് പൊടിപ്പാറ, ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.