Debate Super prime time

ടിക്കാറാം മീണയ്ക്ക് മുന്‍വിധിയോ?

കാസര്‍കോട്ടെ കള്ളവോട്ടിന് പിന്നാലെ കല്യാശേരിയിലും കള്ളവോട്ട്. സിപിഎമ്മിന് പിന്നാലെ മുസ്ലീം ലീഗും പ്രതിയായിരിക്കുന്നു. എന്നാല്‍ സിപിഎമ്മില്‍ നിന്ന് വിരുദ്ധമായി കള്ളവോട്ടിനെതിര നടപടിയെന്നാണ് കെപിഎ മജീദ് പറയുന്നത്. അതേസമയം സിപിഎം ന്യായീകരണം തുടരുന്നു. ഇരു മുന്നണികളും തമ്മില്‍ പഴിചാരുന്നുമുണ്ട്. ടിക്കാറാം മീണയ്ക്ക് മുന്‍വിധിയുണ്ടോ? ലീഗിന്റെ കള്ളവോട്ട് ലീഗലാണോ? സൂപ്പര്‍ ്രൈപംടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ജോസഫ് വാഴയ്ക്കന്‍, എം.സി.കമറുദിന്‍, ജോസഫ്.സി.മാത്യു, എം.സി.ആഷി, മുഹമ്മദ് റിയാസ്, ജോര്‍ജ് പൊടിപാറ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.