Debate Super prime time

കള്ളവോട്ടില്‍ സി.പി.എം-ലീഗ് സമനിലയോ

കള്ളവോട്ട് ചെയ്യുന്നതില്‍ സി.പി.എമ്മിന് പിന്നിലല്ലെന്ന് ലീഗും തെളിയിച്ചു. കാസര്‍കോട് മണ്ഡലത്തിലെ കല്യാശേരിയിലെ രണ്ട് ബൂത്തുകളിലായി ലീഗിന്റെ 3 പേര്‍ കള്ളവോട്ട് ചെയ്തതിന് സ്ഥിരീകരണം. ഒരാള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം കിട്ടി. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടിതന്നെ ലീഗുകാര്‍ക്കെതിരെയും സ്വീകരിച്ച് ടിക്കാറാം മീണ മാതൃകയായി. കള്ളവോട്ടില്‍ സി.പി.എം-ലീഗ് സമനിലയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.വി രാജേഷ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.ആര്‍ നീലകണ്ഠന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.