Debate Super prime time

ബിജെപി ക്രൈസ്തവരുടെ രക്ഷകരോ?

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ക്രൈസ്തവ സംരക്ഷണകൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. സംസ്ഥാന ഘടകത്തിന്റെ നീക്കം ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തി. ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയ്ക്കായി നിലകൊള്ളുമെന്ന് ശ്രീധരന്‍പിള്ള. ബിജെപി ക്രൈസ്തവരുടെ രക്ഷകരോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ നോബിള്‍ മാത്യു, എന്‍ പി ചെക്കുട്ടി, എന്‍ സി മോഹനന്‍, ഡോ. ചാക്കോ കാളാം പറമ്പില്‍, ബി ഗോപാലകൃഷ്ണന്‍, എ വിന്‍സെന്റ് എംഎല്‍എ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.