Debate Super prime time

ബംഗാള്‍ കലാപം പ്രതിപക്ഷത്തിന്റെ ബന്ധുബലം കൂട്ടിയോ?

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മമതാ. മോദിയുടെ സംസാരം സുബോധം നഷ്ടപ്പെട്ടവനെപ്പോലെ എന്ന് എന്ന് മമത. പ്രധാനമന്ത്രി നുണയനാണെന്നും, അഞ്ചുവര്‍ഷംകൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കാത്തവരാണോ വിദ്യാസാഗര്‍ പ്രതിമ നിര്‍മ്മിക്കുന്നതെന്നും മമതാബാനര്‍ജി. തന്റെ റാലി തടയാന്‍ മമതാബാനര്‍ജി ശ്രമിച്ചെന്നും, ഇനിയുള്ള റാലി തടയാന്‍ മമതയ്ക്ക് കഴിയമോ എന്നും വെല്ലുവിളിച്ച് മോദി. വിദ്യാസാഗര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. മോദിയും മമതയും തമ്മില്‍ പോര് തുടരുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ബംഗാള്‍ കലാപം പ്രതിപക്ഷത്തിന്റെ ബന്ധുബലം കൂട്ടിയോ? പങ്കെടുക്കുന്നവര്‍- എം.ടി.രമേശ, എം.ലിജു, മുഹമ്മദ് റിയാസ്, സന്തോഷ് ജോയ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.