Debate Super prime time

പ്രതിപക്ഷം ഒറ്റപ്പെട്ടോ?

ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നുള്ള പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് കാര്യോപദേശകസമിതി തള്ളി. പ്രമേയത്തിന്റെ ഉള്ളടക്കം നിയമപരമല്ലെന്നതുള്‍പ്പെടെ നാല് കാരണങ്ങളാണ് പാര്‍ലമെന്ററി പാര്‍ട്ടി മന്ത്രി എ.കെ ബാലന്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി തെളിഞ്ഞുവെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. പ്രതിപക്ഷം ഒറ്റപ്പെട്ടോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.വി ഗോവിന്ദന്‍, ജെ.ആര്‍ പദ്മകുമാര്‍, റോയി മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.