Debate Super prime time

ഇടതുമുന്നണി സര്‍ക്കാരിന് ഇളക്കം തട്ടിയോ?

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറുന്നു. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന് ഇളക്കം തട്ടിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- സുവര്‍ണകുമാര്‍, പന്തളം സുധാകരന്‍, കെവിഎസ് ഹരിദാസ്, കെ അനന്തഗോപന്‍ എന്നിവര്‍.