Debate Super prime time

നഗരങ്ങളില്‍ അതിജാഗ്രത

എങ്ങോട്ടാണ് ഈ പോക്ക്?എന്ന് ചിന്തിക്കാതെ ഇരിക്കാന്‍ ഇനി നമുക്ക് കഴിയില്ല.എനിക്ക്. എന്റെ വീട്ടിലേക്ക് ഈ മഹാമാരി വിരുന്നെത്തില്ലെന്ന് ഇനി ആശ്വസിക്കാനുമാകില്ല. നമ്മുടെ ഏറ്റവും അടുത്ത്. അദൃശ്യനായി ആ ശത്രു കടന്നുവന്നു കഴിഞ്ഞു. നമ്മുടെ കണ്ണിമ തെറ്റുന്ന ആ നിമിഷത്തില്‍ കടന്നാക്രമിക്കാനായി കരുതലോടെ നിലയുറപ്പിച്ചുകഴിഞ്ഞു. തോറ്റുപോകരുത് നമ്മള്‍. തോല്‍വിക്കുള്ള കളമൊരുക്കിവെച്ചവരാണെങ്കിലും. എല്ലാ മുന്നറിയിപ്പുകളോടും ഇതുവരെ മുഖം തിരിച്ചവരാണെങ്കിലും. ഇനിയെങ്കിലും നമ്മുടെ ജീവന് നമ്മള്‍ കാവല്‍ നിന്നേ മതിയാകൂ. നമുക്ക് പ്രിയപ്പെട്ടവരെ കാത്തുസൂക്ഷിച്ചേ മതിയാകൂ. ഇന്നത്തെ കണക്കുകളും നമ്മളെ ഭയപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുമായി മലപ്പുറം സമ്പര്‍ക്കരോഗബാധിതരുമായി എറണാകുളവും തൊട്ടുപിന്നില്‍ തിരുവനന്തപുരവും. കണ്ണൂരിലും പാലക്കാട്ടും പടരുന്ന ആശങ്ക. മറ്റുള്ളവരുടെ കരുതലില്‍ ഇനി നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും എല്ലാം ഇരയാവുകയാണ് ദിനേന. അതിജാഗ്രതയാണ് വേണ്ടത്. അതിജാഗ്രത മാത്രം. നഗരങ്ങളില്‍ അതിജാഗ്രത എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.എസ്.സുനില്‍കുമാര്‍, ഡോ.സുള്‍ഫി, ജേക്കബ് പുന്നൂസ്, കെ.ശ്രീകുമാര്‍, പി.സി.വിഷ്ണുനാഥ് എന്നിവര്‍.