Debate Super prime time

പ്രതിച്ഛായ നഷ്ടം ഉണ്ടായില്ലേ?

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റയും പ്രതിച്ഛായ നഷ്ടമായിട്ടില്ലെന്ന് വിശദീകരിക്കാന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി. സസ്‌പെന്‍ഡ് ചെയ്ത എം ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയേയും ഓഫീസിനേയും പഴിക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം മാത്രമെന്ന് കോടിയേരി. പ്രതിച്ഛായ നഷ്ടം ഉണ്ടായില്ലേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി ഡി സതീശന്‍, കെ എന്‍ ബാലഗോപാല്‍, എസ് സുരേഷ് എന്നിവര്‍.