Debate Super prime time

വലംകൈ ഒടുവില്‍ വഞ്ചകനായോ?

ശിവശങ്കര്‍ വഞ്ചകനാണെന്ന് മന്ത്രി ജി.സുധാകരന്‍. അപകടകാരിയാണെന്ന് അറിഞ്ഞില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. കടുത്ത ഭാഷയില്‍ ശിവശങ്കറെ എന്തുകൊണ്ടാണ് സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞു തുടങ്ങുന്നത്. ഉത്തരം വ്യക്തമാണ്. ശിവശങ്കറിന്റെ കുരുക്ക് മുറുകിക്കഴിഞ്ഞിരിക്കുന്നു. സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടോ ഇല്ലയോ എന്നതില്‍ അവസാനിക്കാന്‍ പോകുന്നില്ല സ്വപ്ന ശിവശങ്കര്‍ ബന്ധത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍. സ്വര്‍ണക്കടത്തിനു മുമ്പേ തുടങ്ങിയ ബന്ധത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് കേന്ദ്ര ഏജന്‍സികള്‍ കടന്നിരിക്കുന്നു. അതില്‍ ശിവശങ്കര്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. രണ്ട് പ്രധാന കാര്യങ്ങളാണ് ആ സംശയത്തിന് ബലം നല്‍കുന്നത്. ഒന്ന് എന്തിനായിരുന്നു ആ സംയുക്ത ലോക്കര്‍ എന്നതാണ്. സ്വപ്നയുടെ ഇടപാടുകളെപ്പറ്റി അറിയില്ലെന്നാണ് ശിവശങ്കര്‍ ഇതുവരെ പറഞ്ഞിരുന്നത്. അത് പൊളിഞ്ഞു. കാരണം ലോക്കര്‍ ഒരു ഇടപാടാണ്. സംയുക്ത ലോക്കര്‍ അതിനേക്കാള്‍ വലിയ ഇടപാടാണ്. ലൈഫ് മിഷന്റെ ഒരു കോടി രൂപ കമ്മീഷന്‍ സൂക്ഷിച്ചത് ആ ലോക്കറിലാണ്. സര്‍ക്കാര്‍ പദ്ധതിയുടെ കമ്മീഷന്‍ എത്തുന്ന വഴിയാണ് ലോക്കറെങ്കില്‍ ശിവശങ്കര്‍ പലതിനും ഉത്തരം പറയേണ്ടിവരും. വലംകൈ ഒടുവില്‍ വഞ്ചകനായോ?എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, ജെയ്ക്്.സി.തോമസ,് നാരായണന്‍ നമ്പൂതിരി, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍.