Debate Super prime time

വടക്കാഞ്ചേരി വലയ്ക്കുന്നോ?

വടക്കാഞ്ചേരി ഈ സര്‍ക്കാരിനെ വലയ്ക്കുന്നു. റഡ് ക്രസന്റും സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രം കേരളത്തിന്റെ പ്രതിപക്ഷനേതാവിനു പോലും കിട്ടാക്കനിയായിരുന്നു. മാതൃഭൂമി ന്യൂസ് ആ കിട്ടാക്കനി ഇന്നു പുറത്തു വിട്ടു. വിചിത്രമാണ് അതിലെ വിവരങ്ങള്‍. ധാരണാപത്രം ഒപ്പിട്ട ഒന്നാം പാര്‍ട്ടി റഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിയാണ്. രണ്ടാം പാര്‍ട്ടി കേരള സര്‍ക്കാരും. എന്നിട്ടാണ് വടക്കാഞ്ചേരി വേറേ ഏതോ ചേരിയാണെന്ന മട്ടില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം നിരത്തുന്നത്. ഇരുപതു കോടിയുടേതാണ് പദ്ധതി. തര്‍ക്കം ഉണ്ടായാല്‍ പരസ്പര ധാരണയോടെ പരിഹരിക്കണമെന്ന് പറയുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്നതിനെ കുറിച്ച് പരാമര്‍ശമില്ല. ഓഡിറ്റിംഗിലും അവ്യക്തത. പദ്ധതിയുടെ നടത്തിപ്പിന് തുടര്‍ കരാറുകള്‍ അടക്കമുള്ള വ്യവസ്ഥകളുണ്ട്. എന്നാല്‍ ഒരു കരാറും ഉണ്ടാക്കിയതിന് തെളിവില്ല. ഇങ്ങനെ അടിമുടി തട്ടിപ്പ് മണക്കുന്ന ഒരു തട്ടിക്കൂട്ട് ഏര്‍പ്പാട്. അതിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് ഇ.ഡി ഇന്നു പുറത്തുവിട്ട പുതിയ വിവരം. വടക്കാഞ്ചേരി വലയ്ക്കുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ.റഹീം, അനില്‍ അക്കര, ബി.ഗോപാലകൃഷ്ണന്‍,എ.സജീവന്‍ എന്നിവര്‍.