Debate Super prime time

അഴിമതിയുടെ എംഒയുവോ?

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരികയാണ്. എംഒയു ഇന്നലെ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടിരുന്നു. ഇന്നറിയുന്നു എംഒയു റഡ്ക്രസന്റ് ഏകപക്ഷീയമായി തയ്യാറാക്കിയതാണെന്ന്. കേരള സര്‍ക്കാര്‍ രണ്ടാം പാര്‍ട്ടിയായ ഒരു എംഒയുവാണ് ഇങ്ങനെ റഡ്ക്രസന്റ് സ്വന്തം ഇഷ്ടപ്രകാരം ചുട്ടെടുത്തത്. ലൈഫ് മിഷനുമായാണ് എംഒയു. ആ എംഒയുവിനെപ്പറ്റി പാവം ലൈഫ് മിഷന്‍ അറിയുന്നത് ഒപ്പിടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം. തദ്ദേശ വകുപ്പ് സെക്രട്ടറി അയച്ച ഉത്തരവിലാണ് ഒപ്പിടാന്‍ ഓടിവരാന്‍ ലൈഫ് മിഷന്‍ സിഇഒയോട് ആവശ്യപ്പെട്ടത്. അഴിമതിയുടെ എംഒയുവോ? പങ്കെടുക്കുന്നവര്‍: എ.എ.റഹീം, എം.ലിജു,വി.വി.രാജേഷ്, അഡ്വ.മുഹമ്മദ് ഷാ എന്നിവര്‍.