Debate Super prime time

വിവാദങ്ങള്‍ കത്തിപ്പടരുന്നോ?

സെക്രട്ടറിയേറ്റിലെ തീയും പുകയും അവസാനിക്കുന്നില്ല. പ്രതിക്ഷനേതാവിന്റെ പരാതിയില്‍ ഗവര്‍ണറുടെ ഇടപെടലുണ്ടായി. പരാതിയില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തീയേയും പുകയേയും ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ഇന്നും കത്തിക്കയറി. പ്രതിപക്ഷനേതാവും ബിജെപി നേതൃത്വവുമാണ് ആരോപണം കടുപ്പിച്ചത്. തീപിടിത്തത്തിന്റെ മറവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ മോഷ്ടിച്ചു കടത്തിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. വടക്കാഞ്ചേരിയില്‍ നിന്നുകൊണ്ട് ഗുരുതര ആരോപണം ഉന്നയിക്കുന്നെന്നു പറഞ്ഞായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അന്വേഷണം നടക്കുന്നെന്ന് സര്‍ക്കാര്‍ പറയുന്ന സംഭവത്തില്‍ മന്ത്രിമാര്‍ തന്നെ വിധിപ്രസ്താവം നടത്തിയെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പങ്കെടുക്കുന്നവര്‍: എം.സ്വരാജ്, ജ്യോതികുമാര്‍ ചാമക്കാല,ബി.ഗോപാലകൃഷ്ണന്‍, ജോസഫ്.സി.മാത്യു എന്നിവര്‍.