Debate Super prime time

കൂടുന്നത് ആരുടെ നെഞ്ചിടിപ്പ്?

രണ്ടുമന്ത്രിമാര്‍. ഒരാള്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി. മറ്റേയാള്‍ വിദേശകാര്യ സഹമന്ത്രി. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇരുമന്ത്രിമാരും ഇപ്പോള്‍ പ്രതിരോധത്തിലാണ്. സ്വര്‍ണക്കടത്ത് പുറത്തുവന്ന ദിവസങ്ങളില്‍ കേന്ദ്രമന്ത്രി ഉറച്ചുപറഞ്ഞിരുന്നത്, വന്നത് നയതന്ത്രബാഗേജ് അല്ല ,സ്വകാര്യ ബാഗേജ് ആണ് എന്നാണ്. ഇപ്പോള്‍ സ്വപ്നയുടെ പുറത്തുവന്ന മൊഴിയില്‍ പറയുന്നു നയതന്ത്ര ബാഗേജ് അല്ല, സ്വകാര്യ ബാഗേജെന്ന് പറയാന്‍ ഉപദേശിച്ചത് ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരാണെന്ന്. അങ്ങനെയൊരു വിശദീകരണക്കുറിപ്പ് തയ്യാറാക്കികൊടുക്കാനും അനില്‍ നമ്പ്യാര്‍ തയ്യാറായി. പക്ഷെ സ്വപ്നയ്ക്ക് കടന്നുകളയേണ്ട തിരക്കില്‍ ആ വിശദീകരണം പുറത്തിറക്കാനായില്ല. അപ്പോള്‍ പുറത്തിറക്കാനാകാഞ്ഞ ആ വിശദീകരണമാണോ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രതികരണത്തിലൂടെ കേരളം കേട്ടത്. വളരെ സ്വാഭാവികമായ സംശയമാണ്. ജനം ടി വി ബിജെപിയുടേതല്ലെന്നും അനില്‍ നമ്പ്യാര്‍ വെറും ജീവനക്കാരനെന്നും പറഞ്ഞാല്‍ തീരുന്നതാണോ ഉയരുന്ന സംശയങ്ങള്‍. കൂടുന്നത് ആരുടെ നെഞ്ചിടിപ്പ്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ റഹീം, ബി ഗോപാലകൃഷ്ണന്‍, എന്‍ കെ പ്രേമചന്ദ്രന്‍, നജീബ് കാന്തപുരം എന്നിവര്‍.