Debate Super prime time

'ഉത്തര'മിളക്കുമോ ഉപതിരഞ്ഞെടുപ്പ്?

ചവറയില്‍ ഷിബുബേബിജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ഥിയെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചു. 12 കോടി ചെലവുള്ള ഉപതിരഞ്ഞെടുപ്പ് മാമാങ്കത്തിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ രണ്ടുമണ്ഡലങ്ങളിലും ആഞ്ഞടിക്കുന്ന വിഷയങ്ങളെന്തൊക്കെയാവും. കുട്ടനാട്ടില്‍ പാലാ മോഡല്‍ പോരുറപ്പിച്ച് ,ജോസഫ് തന്റെ സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന് തലവേദന തുടങ്ങിയോ. ചവറയില്‍ വിജയന്‍ പിള്ള ഉണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴെന്ന് മനസിലാക്കി കുട്ടനാട്ടില്‍ കേന്ദ്രീകരിക്കുമോ എല്‍ ഡി എഫ്. അങ്ങനെയെങ്കില്‍ ജോസിനെ തെരുവിലിറക്കില്ലെന്ന കോടിയേരിയുടെ ഉറപ്പിന്റെ സ്വഭാവം എന്താവും. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് ജോസ് പക്ഷം ജോസഫിനെ വെല്ലുവിളിക്കുമ്പോള്‍ കുട്ടനാട് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച തോമസ് കെ തോമസിനും അത് മുന്നറിയിപ്പാണോ. സ്വര്‍ണക്കടത്തും കണ്‍സള്‍ട്ടന്‍സി കരാറും ഏറ്റവുമൊടുവില്‍ ലഹരിമരുന്ന് കേസുമൊക്കെയായി ആവനാഴിയില്‍ അമ്പുകള്‍ കുറേയുണ്ട് കോണ്‍ഗ്രസിന്. പക്ഷെ ജോസഫ് ഉണ്ടാക്കിയ തലവേദന എങ്ങനെ മാറ്റുമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. കോടിയേരി പറയും പോലെ തെരുവിലാക്കില്ല എന്നൊന്നും പറയുന്നില്ലെങ്കിലും ജോസാണ് ഇപ്പോള്‍ ശക്തന്‍ എന്ന് മുഖ്യമന്ത്രിയും ഉറപ്പിക്കുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എന്‍ ജയരാജ്, ജോണി നെല്ലൂര്‍, എം ബി രാജേഷ്, എം ലിജു, ജോര്‍ജ് പൊടിപാറ എന്നിവര്‍.