Debate Super prime time

ഇടം തിരിഞ്ഞ് ജോസ് കെ മാണി ഇടത്തോട്ട്?

കേരള കോണ്‍ഗ്രസിന്റെ ജനിതക ഘടനയിലുള്ളതാണ് പിളര്‍പ്പു വളര്‍ച്ചയും. ആ ശ്രേണിയിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണിന്ന്. അയോഗ്യത എന്ന ആയുധം ഉയര്‍ത്തി ജോസഫിന് നേര്‍ക്ക് പ്രത്യാക്രമണം തുടങ്ങുകയാണ് ജോസ് പക്ഷം. ജോസ് പടിക്കുപുറത്തു തന്നെ എന്ന് പരുഷമായി പറഞ്ഞുവെച്ചു യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ രമേശ് ചെന്നിത്തല. അതോടെ ഒരു കാര്യം ഇന്ന് വ്യക്തമായി, യുഡിഎഫില്‍ നിന്നുള്ള ജോസ് വിഭാഗത്തിന്റെ വിഛേദനം പൂര്‍ത്തിയായിരിക്കുന്നു. കോടിയേരിയുടേയും മുഖ്യമന്ത്രിയുടേയുംം പച്ചക്കൊടിയുണ്ടെങ്കിലും സമയമായിട്ടില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. തിരഞ്ഞെടുപ്പുകള്‍ വാതില്‍ക്കല്‍ എത്തിനില്‍ക്കെ ജോസ് വന്നുകയറിയാല്‍ എല്‍ഡിഎഫില്‍ ഉണ്ടാകുന്ന അലയൊലികള്‍ എന്തൊക്കെയാകും? യുഡിഎഫിന്റെ അടിച്ചോര്‍ച്ച എത്രത്തോളമുണ്ടാകും? നന്ദിവാചകങ്ങളിലൂടെ ജോസ് കെ മാണി നല്‍കുന്ന രാഷ്ട്രീയ സന്ദേശമെന്താണ്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ഇടം തിരിഞ്ഞ് ജോസ് കെ മാണി ഇടത്തോട്ട്? പങ്കെടുക്കുന്നവര്‍- ഫ്രാന്‍സിസ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോസഫ് വാഴക്കന്‍, അഡ്വ. ജയശങ്കര്‍ എന്നിവര്‍.