Debate Super prime time

ക്ലീന്‍ 'ചീട്ടു' കൊട്ടാരം തകര്‍ന്നോ?

ജലീലിനെ രണ്ടാം ദിനവും തുടര്‍ച്ചയായി സംരക്ഷിച്ച് മുഖ്യമന്ത്രി. ജലീലിനെതിരെ നടക്കുന്ന സമരങ്ങളുടെ പിന്നില്‍ വിരോധം മാത്രമെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. ലീഗിന്റെ ജലീല്‍ വിരോധം. കൃത്യമായ രാഷ്ട്രീയ നിലപാട് എടുത്ത ജലീലിനോട് ലീഗിനുള്ള മാറാപ്പക. ലീഗും ബിജെപിയും ഒരേ രീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നെന്നും മുഖ്യമന്ത്രി പറയുന്നു. അവിടെയും തീരുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ കമ്മീഷന്‍ കഥ പുറത്തുവരുമെന്ന കെ.സുരേന്ദ്രന്റെ ആക്ഷേപത്തോട് പൊട്ടിത്തെറിക്കുകയും ചെയ്തു പിണറായി വിജയന്‍. എന്നാല്‍ മറുവശത്തോ. ഒരു ദിവസമല്ല, രണ്ടു ദിവസം മന്ത്രി ജലീലിന് ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു എന്നാണ് പുറത്തുവന്ന വിവരം. മന്ത്രി മനസ് തുറന്നവരോടും അതേപ്പറ്റി മിണ്ടിയിട്ടില്ല. ക്ലീന്‍ 'ചീട്ടു' കൊട്ടാരം തകര്‍ന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എ.എ.റഹീം,എം.ലിജു, കെ.പി.പ്രകാശ്ബാബു,അഡ്വ.പ്രിയദര്‍ശന്‍തമ്പി എന്നിവര്‍.