Debate Super prime time

രണ്ടാം മന്ത്രി ആര്?

തുടര്‍ച്ചയായ അഞ്ചാം നാളും തലസ്ഥാനം സമരതലസ്ഥാനമാണ്. പ്രതിഷേധങ്ങള്‍ മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ട് തന്നെയാണ് തലസ്ഥാനത്ത് മാത്രമല്ല. സംസ്ഥാനമെമ്പാടും സമരങ്ങള്‍, ജലപീരങ്കി, ലാത്തിച്ചാര്‍ജ്. തെരുവില്‍ തളം കെട്ടുന്ന ചോര. സമരമല്ലത് സമരാഭാസമെന്ന് മുഖ്യമന്ത്രി, ജലീല്‍ രാജി വെക്കും വരെ സമരമെന്ന് പ്രതിപക്ഷ നേതാവ്. ഇടതുസര്‍ക്കാരിന്റെ അവസാനം തുടങ്ങിയെന്ന് ബിജഎപി. പോര് തെരുവില്‍ മാത്രമല്ല. അടിക്കടിയാണ് പുതിയ പുതിയ ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം ഒന്നു കൂടി കടുപ്പിക്കുന്നു ഇന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വപ്നയുമായി ബന്ധമെന്നതാണ് ആരോപണം. രണ്ടാം മന്ത്രിയെന്ന ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവ്. അടിസ്ഥാനമുള്ള ആരോപണങ്ങളാണോ? മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെടാന്‍ മാത്രം ആഴമുണ്ടോ ഇപ്പോഴും ഈ ആരോപണങ്ങള്‍ക്ക്? രണ്ടാം മന്ത്രി ആര്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മുഹമ്മദ് റിയാസ്, പി സി വിഷ്ണുനാഥ്, സന്ദീപ് വാര്യര്‍, എന്‍പി ചെക്കുട്ടി എന്നിവര്‍.