Debate Super prime time

വിധിയുടെ പൊരുളെന്ത്?

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിന് തിരശീല വീണു. ഇരുപത്തിയെട്ട് കൊല്ലം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റിറക്കങ്ങളെ നിര്‍ണയിച്ച കേസ് ഇനിയില്ല. അയോധ്യ മുന്നേറ്റത്തിന്റെ മുഖമായ അദ്വാനി വിധിയെ സ്വാഗതം ചെയ്തത് ജയ് ശ്രീറാം വിളിയോടെ. 92ല്‍ എത്തിയ വയോധിക ജീവിതത്തിലെ വിറയാര്‍ന്ന ആ ശബ്ദമല്ല അദ്വാനി ഓര്‍മിപ്പിക്കുന്നത്. സോമനാഥ ക്ഷേത്രത്തില്‍ നിന്നും അയോധ്യയിലേയ്ക്ക് ഉരുണ്ട രഥത്തില്‍ അതികായനായി നിലയുറപ്പിച്ച നേതാവിന്റെ ഉറച്ച ശബ്ദമാണ് അതിപ്പോഴും ഓര്‍മയില്‍ കൊണ്ടുവരുന്നത്. അയോധ്യയിലൂടെ അദ്വാനി തുടങ്ങി വച്ച ബിജെപിയുടെ യാത്ര, രാഷ്ട്രീയ ദിഗ് വിജയം കൈവരിച്ച കാലത്ത് അദ്വാനി സാക്ഷിയായി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നത്തെ വിധി മോദി പ്രഭാവത്തില്‍ മുങ്ങിപ്പോയ അദ്വാനിയുടെ നാളുകള്‍ക്ക് പ്രഭയേകുന്നതാണ്. വിധിയുടെ പൊരുളെന്ത് ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഇ.ടിമുഹമ്മദ് ബഷീര്‍, ബി.ഗോപാലകൃഷ്ണന്‍, എം.ബി.രാജേഷ്, അഡ്വ.ഉഷാ നന്ദിനി എന്നിവര്‍.