Debate Super prime time

ഹാഥ്‌റസിലെ പെണ്‍കുട്ടിക്ക് നീതി അകലെയോ?

സാക്ഷാല്‍ യോഗിയുടെ യുപിയിലെ ഹാത്രസില്‍ അശാന്തമായൊരു ആത്മാവ് അലയുന്നുണ്ട്. നാവറുത്ത്, നട്ടെല്ലൊടിച്ച്, ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ച്, മാറിമാറി ഭോഗിച്ച്‌ കൊന്നുകളഞ്ഞതാണ്. പിന്നീട് യോഗിയുടെ പോലീസ് നീതി എന്ന രണ്ടക്ഷരങ്ങളെ ബലാത്സംഗം ചെയ്ത് കൊന്നു. പാതിരാത്രി രണ്ടരയ്ക് ഇരുചെവിയറിയാതെ, മാതാപിതാക്കള്‍ക്ക് പൊന്നുമോളെ ഒന്നു നോക്കാന്‍ പോലും കൊടുക്കാതെ കത്തിച്ചു കളഞ്ഞു. ദഹിപ്പിച്ചു എന്ന് പറയണമെങ്കില്‍ ആചാരപരമായി എന്തെങ്കിലും നടക്കണം. ഇത് പെട്രോളൊഴിച്ച് കത്തിച്ചതാണ്. ഹാഥ്‌റസിലെ പെണ്‍കുട്ടിക്ക് നീതി അകലെയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി വിഷ്ണുനാഥ്, എസ്.സുരേഷ്, പി.സതീദേവി.