Debate Super prime time

നുണ പറയുന്നതാര്?

സ്വര്‍ണക്കടത്ത് കേസില്‍ വളരെ പ്രധാനപ്പെട്ട ഒരു രേഖ ഇന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്നാ സുരേഷ് നല്‍കിയ മൊഴിയുടെ പകര്‍പ്പാണത്. സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി പറയുന്നതിന് വിരുദ്ധമായ കാര്യങ്ങള്‍ ഈ മൊഴിയിലുണ്ട്. അതായത് ഇന്നലെ വൈകീട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട് ഇഡിയുടെ കൈവശമുള്ള നിയമപരമായ ഈ രേഖ. അതേ സമയം ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ വ്യാജരേഖകളും ഉപജാപങ്ങളും കൊണ്ട് അധികാരസ്ഥാനങ്ങളില്‍ എത്തിയ സ്വപ്നയുടെ മൊഴി വിശുദ്ധവചനമാണോ എന്നത് മറ്റൊരു പ്രശ്‌നമാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. നുണ പറയുന്നതാര്? പങ്കെടുക്കുന്നവര്‍- പി.സി. വിഷ്ണുനാഥ്, എസ്. സുരേഷ്, ഡോ. പ്രേംകുമാര്‍ എന്നിവര്‍.