Debate Super prime time

ഇടം തേടി ഇടത്തേയ്‌ക്കോ?

മുപ്പത്തിയെട്ട് വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് മാണി വിഭാഗം ഇനി ഇടതു പാളയത്തിലേയ്ക്ക്. കോണ്‍ഗ്രസിലെ ചില നേതാക്കളും ചില കേന്ദ്രങ്ങളും നമ്പര്‍ വണ്‍ ശത്രുവായി മാണി കോണ്‍ഗ്രസിനെ കാണുന്നെന്ന് ഉറക്കെപ്പറഞ്ഞാണ് ദീര്‍ഘമായ മുന്നണി ബന്ധം ജോസ് കെ മാണി ഇന്ന് അറുത്തു കളഞ്ഞത്. അത് സ്വന്തം വാക്കുകളല്ല, തന്നിലൂടെ പിതാവിന്റെ വാക്കുകളാണ് പുറത്തു വന്നതെന്ന് അടിവരയിട്ടു പറയാനും ജോസ്.കെ.മാണി മറന്നില്ല. മാണിയുടെ കാലത്തു തുടങ്ങിയ ചെറിയ ചെറിയ പൊട്ടിത്തെറികള്‍ മാണിയില്ലാത്ത കാലത്ത് അങ്ങനെ വേര്‍പിരിയലായി പരിണമിച്ചിരിക്കുന്നു. മാണി ഉണ്ടായിരുന്നെങ്കില്‍ ജോസിനും കൂട്ടര്‍ക്കും മുന്നണിയില്‍ തന്നെ നിലയുറപ്പിച്ച് പോരാടാനാകുമായിരുന്നു. മാണി ഇല്ല. മാണിയെന്ന പ്രതിബന്ധം അകറ്റി നിര്‍ത്തിയിരുന്നവരെല്ലാം ഒറ്റയണിയായി നിലയുറപ്പിച്ചിരിക്കുന്‌പോള്‍ കൂടാരത്തിനകത്തു തന്നെ നിന്ന് അവരെ നേരിടാന്‍ ജോസിന് ആവില്ല. ഇടം തേടി ഇടത്തേയ്‌ക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്.പങ്കെടുക്കുന്നവര്‍:ആനത്തലവട്ടം ആനന്ദന്‍ ,എന്‍.ജയരാജ്, സജി മഞ്ഞക്കടമ്പന്‍, സണ്ണി ചെറിയാന്‍ എന്നിവര്‍.