Debate Super prime time

ജോസിനെ കാത്തിരിക്കുന്നത് എന്ത്?

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എ കെ ജി സെന്ററിന്‍രെ പടി കയറിയ ജോസ് കെ മാണിക്കായി ചുവപ്പ് പരവതാനി വിരിച്ച് സിപിഎം. കഴിഞ്ഞതെല്ലാം മറന്ന് ജോസ് കെ മാണിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും കോടിയേരിയും എല്‍ഡിഎഫ് കണ്‍വീനറും നേരിട്ടെത്തിയത് രാഷ്ട്രീയ കേരളം ഇന്ന് കണ്ടു. സിപിഐ ആസ്ഥാനത്ത് പോയ ശേഷമാണ് ജോസ് കെമാണി എകെജി സെന്‍രറിലെത്തിയത് . ഇടത് മുന്നണിയിലേക്കുള്ള പ്രവേശനം ഉടന്‍ വേണമെന്ന ആഗ്രഹം നേതാക്കളെ അറിയിച്ചാണ് ജോസ് മടങ്ങിയത്. ജോസിനെ കാത്തിരിക്കുന്നത് എന്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജോസഫ് വാഴയ്ക്കന്‍ ,ജോണി നെല്ലൂര്‍,വി എന്‍ വാസവന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍.