Debate Super prime time

ശബരിമലയില്‍ നിരോധനാജ്ഞ; കനത്ത സുരക്ഷയൊരുക്കി സര്‍ക്കാര്‍, സുരക്ഷയില്ലാതെ മാധ്യമപ്രവര്‍ത്തകര്‍

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട മറ്റന്നാള്‍ തുറക്കാനിരിക്കെ സന്നിധാനവും പരിസരവും ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞയിലേക്ക് നീങ്ങുകയാണ്. ഇന്ന് അര്‍ധരാത്രിമുതല്‍ ശബരിമല ശത്രുനീക്കത്തെ നേരിടാന്‍ വലിയ സൈന്യത്തെ നിരത്തുകയാണ്. 2300 പോലീസുകാരുടെ കാവല്‍. അപ്പോഴും മാധ്യമങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാനാവില്ല. ആ ഭാഗത്തേക്ക് അടുക്കേണ്ടെന്നാണ് മാധ്യമങ്ങളോട് സര്‍ക്കാരിന്റെ നിര്‍ദേശം. സന്നിധാനത്തേക്ക് എത്തുന്ന യഥാര്‍ഥ ഭക്തരെ പരിശോധിച്ച് കടത്തിവിടുമെന്ന് പോലീസ് പറയുമ്പോള്‍ ഭക്തി അളക്കുന്നത് എങ്ങനെ എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം. മറുവശത്ത് യുവതികള്‍ എത്തിയാല്‍ തടയാന്‍ സ്ത്രീകളെ തന്നെ ആയുധമാക്കാനൊരുങ്ങിയാണ് സംഘപരിവാര്‍ സംഘടനകളുടെ നീക്കം. ഒരുവശത്ത് തുല്യത ഉദ്‌ഘോഷിക്കുകയും മറുവശത്ത് ചെകുത്താനും കടലിനും നടുക്കെന്ന് നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്ത് സര്‍ക്കാരും രാഷ്ട്രീയക്കളി തുടരുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. നിരോധനാജ്ഞയിലോ നട തുറക്കല്‍. പങ്കെടുക്കുന്നവര്‍- എംടി രമേശ്, പന്തളം സുധാകരന്‍, പിപി ചിത്തരഞ്ജന്‍ എന്നിവര്‍.