Debate Super prime time

ശിവശങ്കറിന്റെ രോഗം ആരുടെ തിരക്കഥ?

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില മാറിമറിയുകയാണ്. ഇന്നലെ വൈകീട്ട് കസ്റ്റംസ് വാഹനത്തില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ കഠിനമായ നെഞ്ചുവേദനയായിരുന്നു. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ശിവശങ്കര്‍ തന്നെ ആവശ്യപ്പെട്ടു. ഹൃദയത്തിന് തകരാര്‍ ഇല്ലെന്ന് ഇന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി. കസ്റ്റംസ് കൊണ്ടുപോകുമ്പോള്‍ ഉയര്‍ന്ന, രക്തസമര്‍ദവും സാധാരണ നിലയിലായി. ഉടന്‍ വന്നു കഠിനമായ നടുവേദന. സ്വകാര്യ ആശുപത്രിയില്‍ തുടരാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുത്തതോടെ ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിനടുത്തേക്ക് ആംബുലന്‍സ് എത്തിച്ച് മാധ്യമങ്ങളെ ഒഴിവാക്കാനുള്ള ശ്രമം നടന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സുരക്ഷാജീവനക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ശിവശങ്കറിന്റെ രോഗം ആരുടെ തിരക്കഥ?എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: പി സി വിഷ്ണുനാഥ്,വി വി രാജേഷ് ,അഡ്വ.മുഹമ്മദ് ഷാ ,എ എന്‍ ഷംസീര്‍ എന്നിവര്‍.