Debate Super prime time

കസ്റ്റംസിന് കാണാച്ചരടോ?

എം.ശിവശങ്കറിനെ വട്ടം വരിഞ്ഞ് കസ്റ്റംസ്. ഉടനടി നെഞ്ചിനും നടുവിനും വേദന വന്ന ശിവശങ്കര്‍. അധികാര കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന, ഉദ്വേഗജനകമായ നീക്കങ്ങളാണ് സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് ദിവസമായി നടക്കുന്നത്. പക്ഷെ കസ്റ്റംസിനുള്ള തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കുന്നത് ഡല്‍ഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ നിന്നാണോ? ഈ ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യനാള്‍ മുതല്‍ തുടങ്ങിയതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരനും സിപിഎമ്മും തമ്മിലുള്ള പോര്. ഇന്ന് അതില്‍ ഒരു പടി കൂടി കടന്ന് വി മുരളീധരന്‍ ബിജേപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാ ലംഘനമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നു. കസ്റ്റംസിന് കാണാച്ചരടോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എ റഹീം, സന്ദീപ് വാര്യര്‍, എം ലിജു എന്നിവര്‍.