Debate Super prime time

സിബിഐയെ സര്‍ക്കാരിനു ഭയമോ?

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും നിലപാട് കടുപ്പിക്കുന്നു. കേരളത്തില്‍ കേസ് അന്വേഷിക്കാന്‍ സിബിഐക്ക് ഇപ്പോഴുള്ള അനുമതി അവസാനിപ്പിക്കണം എന്നാണ് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐയും ഇതിനെ പിന്തുണയ്ക്കുന്നു. മന്ത്രിസഭ തീരുമാനിച്ചാല്‍ തീരുന്ന കാര്യമെന്ന് മന്ത്രി എ.കെ.ബാലനും വ്യക്തമാക്കിക്കഴിഞ്ഞു. എന്തുകൊണ്ടാണ് സിബിഐയോട് കടക്കു പുറത്തെന്നു പറയാന്‍ ഇടതു സര്‍ക്കാര്‍ ഒരുമ്പെടുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഇല്ലാത്ത സിബിഐപ്പേടി സിപിഎമ്മിനു മാത്രം തോന്നുന്നത് എന്തുകൊണ്ടാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. സിബിഐയെ സര്‍ക്കാരിനു ഭയമോ? പങ്കെടുക്കുന്നവര്‍- എന്‍.എന്‍.കൃഷ്ണദാസ്, എം.ലിജു, കെ.പി.പ്രകാശ്ബാബു, അഡ്വ.എം.ആര്‍.അഭിലാഷ്, എന്‍.പി.ചെക്കുട്ടി എന്നിവര്‍.