Debate Super prime time

ശ്രീധരന്‍ പിള്ളയെ തള്ളി തന്ത്രി; ശബരിമലയില്‍ ബിജെപി പ്രതിക്കൂട്ടിലാകുമോ?

നമ്മുടെ നാട് ഒരു വലിയ ആപത്തിനെ നേരിടുകയാണ്. ശബരിമലയെ മുന്‍നിര്‍ത്തിയാണ് ആ ആപത്തിന് അരങ്ങൊരുങ്ങുന്നത്. ബിജെപിയുടെ ആലയിലാണ് അതിനുള്ള ആയുധങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലാണ് അത് വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. ശബരിമല പ്രശ്‌നം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമാണെന്ന് പിള്ള പ്രവചിക്കുന്നു. വിശ്വാസികളെ വഞ്ചിക്കുന്നതിന് ഇതിനപ്പുറം തെളിവു വേണോ. കറുപ്പുമുടുത്ത് കരിമല കയറുന്ന അയ്യപ്പന്മാരും മാളികപ്പുറങ്ങളും പിള്ളയെ സംബന്ധിച്ച് ബിജെപിക്കു വേണ്ട കളിപ്പിള്ളകള്‍ മാത്രം. നട അടയ്ക്കണോ വേണ്ടയോ എന്ന അന്തിമ തീരുമാനം തന്ത്രിയെടുത്തത് തന്നോടു ചോദിച്ചിട്ടാണെന്ന് പിള്ള പറഞ്ഞിരിക്കുന്നു. ഒരു കാര്യം കൂടി പിള്ള വെളിപ്പെടുത്തി. ബിജെപിയുടെ അജണ്ടയില്‍ എല്ലാവരും വീണെന്ന്. കലാപനീക്കം നേരിടാന്‍ പതിനെട്ട് മലകള്‍ പോലെ കേരളം കോട്ടതീര്‍ക്കേണ്ട കാലമായില്ലേ എന്നാണ് സൂപ്പര്‍ െ്രെപംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ബിജെപി പ്രതിക്കൂട്ടിലോ?- പങ്കെടുക്കുന്നവര്‍- ബി.ഗോപാലകൃഷ്ണന്‍, പി.പി.ചിത്തരഞ്ജന്‍, ജ്യോതികുമാര്‍ ചാമലക്കാല എന്നിവര്‍.