Debate Super prime time

രതീഷ് വരച്ച വരയിലോ സര്‍ക്കാരുകള്‍?

കെ.എ.രതീഷ് എന്ന ഉദ്യോസ്ഥന്‍. ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരുപോലെ പ്രിയങ്കരന്‍. യോഗ്യത സിബിഐ അന്വേഷിക്കുന്ന അഞ്ഞൂറു കോടിയുടെ തോട്ടണ്ടി അഴിമതിക്കേസിലെ ഒന്നാം പ്രതി. ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് കെ.എ.രതീഷ് ഇപ്പോള്‍. രതീഷിന് ഒറ്റയടിക്ക് ശമ്പളം ഇരട്ടിയാക്കി കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ഒപ്പം സിബിഐ കേസിലെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് രതീഷിനെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ രതീഷ് വരച്ച വരയില്‍ പോകുന്നത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. രതീഷ് വരച്ച വരലയിലോ സര്‍ക്കാരുകള്‍? പങ്കെടുക്കുന്നവര്‍- ജെയ്ക്.സി.തോമസ്, ജോസഫ്.സി.മാത്യു, കെ.പി.പ്രകാശ്ബാബു, ശോഭനാ ജോര്‍ജ്, കടകംപള്ളി മനോജ് എന്നിവര്‍.