Debate Super prime time

ബന്ധുനിയമനത്തില്‍ കുടുങ്ങി കെ.ടി ജലീല്‍; യൂത്ത് ലീഗ് ജലീലിനെ താഴെയിറക്കുമോ?

ഈ സര്‍ക്കാര്‍ മുന്‍ഗാമിയായി കാണുന്നത് ഇഎംഎസ് സര്‍ക്കാരിനെയാണ്. എന്നാല്‍ മന്ത്രിമാര്‍ മുന്‍ഗാമിയായി കാണുന്നത് ഇ.പി.ജയരാജനെ ആണെന്നു തോന്നുന്നു. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരു മന്ത്രികൂടി ബന്ധുനിയമന വിവാദത്തില്‍ ബന്ധനസ്ഥനായത്. അധികാരത്തിന്റെ പടവ് ആരെയും ദുഷിപ്പിക്കുമെന്നാണ് ജലീല്‍ വിവാദം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമന വിവാദമാണ് ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നത്. അകന്ന ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിച്ചതാണ് വിനയായത്. രണ്ടു വര്‍ഷം നീണ്ട കാലവിളംബത്തിലൂടെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി കുടിയിരുത്തിയെന്നാണ് ആരോപണം. ബന്ധുനിയമനവിവാദം ജലീലിനെ വലിച്ചു താഴെയിടുമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ജലീലിനെ വീഴ്ത്തുമോ യൂത്ത് ലീഗ്? പങ്കെടുക്കുന്നവര്‍- എ.പി.അബ്ദുള്‍ വഹാബ്, പി.കെ.ഫിറോസ്, അഡ്വ.ഡി.ബി.ബിനു എന്നിവര്‍.