Debate Super prime time

യതീഷ്ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ചിറ്റ്; കോടതി വിമര്‍ശനം പിണറായിക്ക് അഭിനന്ദനമോ?

മണ്ഡലകാലത്തിന് ഇന്നേക്ക് ഒരാഴ്ച തികഞ്ഞു. ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടും നടവരവ് കുറഞ്ഞിട്ടും നിരോധനാജ്ഞ നീണ്ടിട്ടും കോടതി സര്‍ക്കാരിനെ അഭിനന്ദിച്ചെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. മലയാളമറിയുന്ന ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചുകൂടെ എന്നും എസ്.പിയുടെ മുന്‍കാലചരിത്രം ഓര്‍മയില്ലേയെന്നും കോടതി ചോദിച്ചതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നുതോന്നുന്നു. മറുവശത്ത് കേസിന് മേല്‍ കേസായി പുറത്തിറങ്ങാനാവാത്ത നിലയിലാണ് കെ. സുരേന്ദ്രന്‍. സുവര്‍ണാവസരം പ്രയോജനപ്പെടുത്തുന്ന തിരക്കില്‍ പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കൊന്ന് സുരേന്ദ്രനെ ജയിലില്‍ പോയി കാണാന്‍ പോലും പറ്റിയിട്ടില്ല. മഞ്ചേശ്വരത്ത് വിജയിച്ചുവരുമെന്ന ഭയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തനിക്കെതിരെ ഗൂഢാലോചനയെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സൂപ്പര്‍ പ്രൈം ടൈമില്‍ പങ്കുചേരുന്നവര്‍ - രാജു എബ്രഹാം, പി ശിവശങ്കരന്‍, പഴകുളം മധു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.