Debate Super prime time

മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നു: മന്ത്രിമാറ്റം പാര്‍ട്ടിമാറ്റത്തിലേയ്‌ക്ക

മാത്യു ടി തോമസ് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. ജെ ഡി എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജനാധിപത്യത്തില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് വില. അത് മാത്യു ടി തോമസ് മന്ത്രിയാകുമ്പോള്‍ പാര്‍ട്ടി ദേശീയനേതൃത്വം മുഖവിലക്കെടുത്തില്ലെങ്കിലും ഇപ്പോള്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷത്തിലാണ് വിശ്വാസം. അത് കൊണ്ട് കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന് ദേവഗൗഡ തീരുമാനിച്ചു. തീരുമാനമെടുത്ത ചര്‍ച്ചയ്ക്ക് ബംഗളുരുവിലേക്ക് വരാനും നേരിട്ട് പറഞ്ഞില്ല. മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നെന്ന തീരുമാനം പറയാനും വിളിച്ചില്ല, പക്ഷേ അച്ചടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടിയുടെ തീരുമാനം ശിരസാവഹിക്കും. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. മന്ത്രിമാറ്റം പാര്‍ട്ടിമാറ്റത്തിലേക്കോ? പങ്കെടുക്കുന്നവര്‍- ജോര്‍ജ് തോമസ്, അഡ്വ. ബിജിലി ജോസഫ്, വര്‍ഗീസ് ജോര്‍ജ്, എന്‍ പി ചെക്കുട്ടി എന്നിവര്‍.