Debate Super prime time

ശബരിമല: സഭയില്‍ പ്രതിപക്ഷവും പുറത്ത് കോടതിയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയോ?

ശബരിമല വിഷയം ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ചോദ്യോത്തര വേളയില്‍ത്തന്നെ വീര്യം കാട്ടിയ പ്രതിപക്ഷം സഭാ ദിവസങ്ങള്‍ സംഘര്‍ഷഭരിതമാകുമെന്ന സന്ദേശം തന്നെയാണ് നല്‍കുന്നത്. സഭയ്ക്കു പുറത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത് കോടതി. പിറവം പള്ളിത്തര്‍ക്കത്തെപ്പറ്റിയായിരുന്നു പരാമര്‍ശം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയ ഏജിയോട് ശബരിമലയില്‍ അതാകാത്തത് എന്തുകൊണ്ടെന്ന് അടുത്ത ചോദ്യം. ശബരിമലയില്‍ അയ്യായിരം പോലീസിനെ വിന്യസിക്കുന്നവര്‍ പിറവത്ത് പിന്നോട്ടു പോകുന്നത് എന്തിനെന്നും കോടതിയുടെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. സഭയില്‍ മാത്രമോ സമരവീര്യം? പങ്കെടുക്കുന്നവര്‍ എം.കെ.മുനീര്‍, രാജു എബ്രഹാം, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍.