Debate Super prime time

ബിജെപിയുടെ സമരം ഇനി സെക്രട്ടേറിയറ്റിനുമുന്നില്‍; നീക്കം പിന്മാറ്റമോ?

ബിജെപിയുടെ സമരം ഇനി സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക്. സമരകേന്ദ്രമാറ്റത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍. വിട്ടുവീഴ്ചകളൊന്നും വെറുതേ വരില്ല. പിന്നണിയില്‍ പലതും നടന്നുകാണും. വരും നാളുകളില്‍ അതു വ്യക്തമാവുകയും ചെയ്യും. ബിജെപിയുടെ പിന്‍വാങ്ങല്‍ സര്‍ക്കാരിന്റെ വിജയമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. അതേ വടികൊണ്ടുതന്നെ പ്രതിപക്ഷത്തെ തല്ലുകയും ചെയ്തു. ബിജെപിയുടെ പ്രഖ്യാപനം വന്നല്ലോ. അതിനു പിന്നാലെയാണല്ലോ യുഡിഎഫിന്റെ പ്രഖ്യാപനം വരിക. അതിന് ഒന്നോ രണ്ടോ ദിവസം കാക്കാമെന്നായിരുന്നു പരിഹാസം. ആചാരസംരക്ഷണത്തിന് അടരാടാനിറങ്ങിയവര്‍ അടിയറവു പറഞ്ഞുതുടങ്ങിയോ എന്നാണ് സൂപ്പര്‍ ്രൈപംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നിലയ്ക്കലില്‍ നിന്ന് നിവൃത്തികേടിലേയ്‌ക്കോ? പങ്കെടുക്കുന്നവര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.ബി.രാജേഷ്, എം.ടി.രമേശ് എന്നിവര്‍.