കോൺഗ്രസ്സിൽ സസ്പെൻസ് ബാക്കിയോ?
എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയിട്ടും പതിവുപോലെ അഴിയാക്കുരുക്കുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ തങ്ങുമ്പോഴാണ് നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത ഉമ്മൻചാണ്ടി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചത്. നേമത്തെ ബിജെപി വിരുദ്ധനെ കണ്ടെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞെങ്കിൽ ഇനി പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളോ? അതോ നാളെയും തുടരുന്ന ഡൽഹി ചർച്ചയിൽ പട്ടിക മാറിമറിയുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. കോൺഗ്രസിൽ സസ്പെൻസ് ബാക്കിയോ? പങ്കെടുക്കുന്നവർ: പന്തളം സുധാകരൻ, റെജി സക്കറിയ, സന്ദീപ് വാര്യർ എന്നിവർ.