Debate Super prime time

ശബരിമല സമരത്തിൽ ബിജെപി ഒത്തുതീർപ്പിനോ?

ശബരിമല വിഷയത്തിൽ ഭരണ സിരാകേന്ദ്രത്തിലേക്ക് സമര മുഖം തിരിച്ച ബിജെപി പാർട്ടികത്തും പുറത്തും വിമർശനം നേരിടുകയാണ്. ആചാര ലംഘനം തടയുന്ന സമരത്തിൽ നിന്ന് പിന്നോട്ട് പോവുകയല്ല പ്രക്ഷോഭം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നാണ് ബിജെപിയുടെ ഒൗദ്യോഗിക വിശദീകരണം. ആചാരലംഘനത്തിനെതിരെ സന്നിധാനത്ത് ഉൾപ്പെടെ ബിജെപി നേതാക്കളുടേയും അണികളുടേയും സാന്നിധ്യം ഉണ്ടായിരുന്നിട്ടും, ശബരമലയിൽ സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ബിജെപി നേതാക്കൾ ഇപ്പോൾ പറയുന്നത്. എന്തായാലും ബിജെപിയുടെ സമരമുഖം തലസ്ഥാനത്തേക്ക് തിരിഞ്ഞതിൽ സിപിഎംനോടും മുഖ്യമന്ത്രിയോടും ഉത്തരം തേടിയിരിക്കുന്നു രമേശ് ചെന്നിത്തല. സിപിഎം ബിജെപി ഒത്തുകളിയാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിയിൽ നിന്ന് എതിർ സ്വരം വി മുരളീധരനും കൂട്ടരുമാണ് ഉന്നയിച്ചത്. എന്നാൽ സമരവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാണെങ്കിൽ ഒത്തുതീർപ്പ് പരിഗണിക്കാമെന്നാണ് പാർട്ടിയുടെ ഏക എംഎൽഎ കൂടിയായ ഒ രാജഗോപാൽ പറഞ്ഞത്. ശബരിമല സമരത്തിൽ ബിജെപി ഒത്തുതീർപ്പിനോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ വി എസ് ശിവകുമാർ എംഎൽഎ, കെ എൻ ബാലഗോപാൽ, ബി രാധാകൃഷ്ണ മേനോൻ.