Debate Super prime time

ശബരിമല: വനിതാമതില്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി; മലകയറാന്‍ മതിലുയര്‍ത്തണോ?

ശബരിമലയില്‍ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ രാജ്യം തന്നെ ശ്രദ്ധിക്കുന്ന രീതിയിലുള്ള വനിതാമതില്‍. സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത് 190 സമുദായ സംഘടനകളെയാണ്. കേരളത്തെ ഇനി ഇരുണ്ട കാലത്തേക്ക് തള്ളിവിടില്ല എന്ന പ്രഖ്യാപനത്തിന് തയാറായി ചര്‍ച്ചയ്ക്ക് വന്നത് 170 സംഘടനകളും. യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എന്‍എസ്എസ് നിലപാട് വ്യക്തമാക്കി. യുവതീപ്രവേശനത്തെ എതിര്‍ത്ത് രഥയാത്ര നടത്തിയ മകനെ തിരുത്താനാവാതെയാണ് നവോത്ഥാനസമരം രണ്ടാഘട്ടത്തിന് പിതാവ് വെള്ളാപ്പള്ളി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സൂപ്പര്‍ ്രൈപം ടൈം ചര്‍ച്ച ചെയ്യുന്നു, മലകയറാന്‍ മതിലുയര്‍ത്തണോ? പങ്കെടുക്കുന്നവര്‍ എം സ്വരാജ്, ജെ ആര്‍ പദ്മകുമാര്‍, എസ് സുവര്‍ണകുമാര്‍ എന്നിവര്‍.