തലശ്ശേരിയിൽ ഡീലായോ?
ബാലശങ്കറും ഒ രാജഗോപാലും ഇറക്കിവിട്ട ഭൂതം സംസ്ഥാന ബിജെപിക്ക് തലവേദനയാകുകയാണ്. ഡീൽ ആരുമായി എന്ന തർക്കങ്ങൾക്കിടെ തലശേരിയിലും ഗുരുവായൂരിലും സ്ഥാനാർഥിയില്ലാതെ നാണം കെടുകയാണ് ബിജെപി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി വി കെ സജീവന് കിട്ടിയ 22,125 വോട്ടുകൾ ഇത്തവണ എവിടേക്ക് പോകും. ഏത് മുന്നണിക്ക് വോട്ടുകൂടിയാലും ബിജെപി മറുപടി പറയേണ്ട സാഹചര്യം. കാടിളക്കിയുള്ള പ്രചാരണത്തിന് അമിത് ഷാ എത്തുമ്പോൾ തലശേരിയിലെ വൻ പരിപാടി റദ്ദാക്കേണ്ടി വന്നത് സംസ്ഥാന നേതൃത്വത്തിന് വിശദീകരിക്കേണ്ടി വരില്ലേ? പങ്കെടുക്കുന്നവർ: പി.ജയരാജൻ, രാജ്മോഹൻ ഉണ്ണിത്താൻ,അഡ്വ. രഞ്ജിത് ചന്ദ്രൻ, സിഒടി നസീർ.