അമിത് ഷായ്ക്ക് മുഖ്യമന്ത്രി ഉത്തരം നൽകണോ?
ഇനി കൃത്യം പതിമൂന്നാം നാൾ കേരളം പോളിംഗ് ബൂത്തിലാണ്. സംസ്ഥാനത്ത് ഹൈ വോൾട്ടേജ് പ്രചാരണനാളുകൾ, തൊടുന്നതെല്ലാം കത്തുന്ന പ്രചാരണ വിഷയം. ആദ്യം വന്നത് ക്ഷേമ രാഷ്ട്രീയത്തിലൂന്നിയ എൽഡിഎഫ് മാനിഫെസ്റ്റോ. പിന്നാലെയെത്തി യുഡിഎഫിന്റെ ന്യായ് മാനിഫെസ്റ്റോ. ദാ ഇന്ന് ബിജെപിയുടെ പ്രകടനപത്രികയും വന്നു. സ്വർണ്ണക്കടത്തിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി എവിടെ സർക്കാരേ എന്ന ചോദ്യങ്ങളുമായി അമിത് ഷാ ഇവിടെയുണ്ട്. അമിത് ഷായ്ക്ക് മുഖ്യമന്ത്രി ഉത്തരം നൽകണോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: വി ശിവദാസൻ, രാഹുൽ മാങ്കൂട്ടത്തിൽ, എസ് സുരേഷ് എന്നിവർ.