കേരളത്തിന്റെ പച്ചരിയിൽ മണ്ണ് വാരിയിട്ട സാമദ്രോഹി ആര്?
അന്നംമുടക്കി എന്ന വാക്ക് ഒരു വല്ലാത്ത വാക്കാണ്. ഇന്ന് ആ വാക്കെടുത്ത് പരസ്പരം തൊടുക്കുന്നുണ്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. അരി നൽകാനുള്ള തീരുമാനത്തിനെതിരെ കമ്മീഷന് പരാതി നൽകി എന്തിനാണ് പ്രതിപക്ഷമേ നിങ്ങൾ അരിമുടക്കികളാകുന്നു എന്നാണ് പിണറായിയുടെ ചോദ്യം. അന്നം മുടക്കി പിണറായിയാണെന്ന് ചെന്നിത്തല. അന്നരാഷ്ട്രീയം പ്രചാരണത്തിൽ നിറയുമ്പോൾ സൂപ്പർ പ്രൈം ടൈം ചോദിക്കുന്നു ആരാണ് കേരളത്തിന്റെ പച്ചരിയിൽ മണ്ണ് വാരിയിട്ട സാമദ്രോഹി. ചർച്ചയിൽ പങ്കെടുക്കുന്നവർ: എൻസി മോഹനൻ, രാഹുൽ മാങ്കൂട്ടത്തിൽ, പിആർ ശിവശങ്കർ എന്നിവർ.