ആരുടെ തരംഗം?
കേരളം വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു. 957 സ്ഥാനാർഥികളുടെ വിധി. വിശ്വാസവും മൂല്യവും സംരക്ഷിക്കുന്ന സർക്കാർ വേണമെന്ന എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിന്റെ ചുവടുപിടിച്ചായിരുന്നു തിരഞ്ഞെടുപ്പിന്റെ ദിനത്തിന്റെ പകൽ കടന്നുപോയത്. ജനത്തെ കാക്കുന്ന സർക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മുഖ്യമന്ത്രിയെ അസുരഗണത്തിൽ പെടുത്തിയായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. മുഖ്യമന്ത്രി അയ്യപ്പന്റെ കാലുപിടിക്കണമെന്ന് ചെന്നിത്തലയും പ്രതികരിച്ചു. കുണ്ടറയും വൈകീട്ട് തിരുവനന്തപുരം കാട്ടായിക്കോണത്തെ സംഘർഷവുമെല്ലാം പിന്നാലെ വന്നു. ആരുടെ തരംഗം. സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ: ആനത്തലവട്ടം ആനന്തൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഗോപകുമാർ, കെവിഎസ് ഹരിദാസ്, എൻപി പ്രശാന്ത് എന്നിവർ.