വോട്ട് കഴിഞ്ഞ് വെട്ടോ?
പാനൂർ പുല്ലുക്കരയിൽ മൻസൂർ എന്ന 22കാരൻ ഇന്ന് സുഖമായുറങ്ങും. അച്ഛനുമമ്മയും സഹോദരങ്ങളുമുള്ള സ്നേഹ വീട്ടിലല്ല,പെരിങ്ങത്തൂർ ജുമാമസ്ജിദിന്റെ പള്ളിക്കാട്ടിൽ ആറടിമണ്ണിന് താഴെ മൻസൂർ ഇന്ന് സുഖമായുറങ്ങും. കൊലക്കത്തി രാഷ്ട്രീയമേ അമ്മമാരുടെ ചോരപൊടിയുന്ന കണ്ണീരു കണ്ട് ഇന്നാട്ടിന് മടുത്തു. അച്ഛൻമാരുടെ പുത്രദുഖ ശൂന്യത കണ്ട് ഇന്നാട്ടിന് മടുത്തു, അസംഖ്യം ഭാര്യമായുടെ വൈധവ്യ വേദന കണ്ട് കണ്ട് ഇന്നാട്ടിന് മടുത്തു. മുച്ചൂടും മുടിക്കാൻ പാകത്തിന് ഇപ്പോൽ തന്നെ മാതൃശാപങ്ങൾ നിങ്ങളുടെ തലയ്ക്ക് മുകളിൽ തൂങ്ങി നിൽപ്പാണ്. വോട്ട് കഴിഞ്ഞ് വെട്ടോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എസ്കെ സജീഷ്, രാഹുൽ മാങ്കൂട്ടത്തിൽ, എസ് സുരേഷ്, കെകെ രമ എന്നിവർ.