Debate Super prime time

സമാധാനം പുലരട്ടെ

പാനൂരെ തീയണഞ്ഞിട്ടില്ല. നാട് സമാധാനപ്പെട്ടിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ള അരുംകൊലയെന്നാണ് റിമാന്റ് റിപ്പോർട്ട്. മൻസൂറിനെ കൊന്നുകളയണം എന്നുറപ്പിച്ച് എത്തിയ കൂട്ടമാണ്. ബോംബെറിഞ്ഞ് കൊലക്കളമാക്കി വടിവാളുകൊണ്ട് കുതികാലിന് വെട്ടി, മരണം രക്തം വാർന്നെന്ന് റിമാന്റ് റിപ്പോർട്ട്. സമാധാന സർവ്വകക്ഷിയോഗം യുഡിഎഫ് ഇന്ന് ബഹിഷ്കരിച്ചു. അല്ലെങ്കിലും ഈ സമാധാനയോഗങ്ങൾ പ്രബുദ്ധകേരളമെത്ര കണ്ടതാണ്. അതിനപ്പുറം രാകിമൂർപ്പിച്ച കൊലക്കത്തി താഴെയിടാൻ ആത്മാർത്ഥമായി നേതൃത്വങ്ങൾ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. പകയുടെ ബലിത്തറകൾ പൊളിച്ചുകളയാൻ ഇച്ഛാശക്തിയുണ്ടോ എന്നത് മാത്രമാണ് ചോദ്യം. ചോരക്കണക്കിലെ ബാലസിംഗ് അവസാനിപ്പിക്കാൻ തയ്യാറുണ്ടോ? ഇരുട്ടിന്റെ മറവിൽ നൻമയെ തോൽപ്പിക്കുന്ന ഈ അധമക്കൂട്ടങ്ങൾ ഞങ്ങളിൽ പെട്ടവരല്ല എന്ന് ഉപാധികളില്ലാതെ തള്ളാൻ തയ്യാറുണ്ടോ? അവർക്ക് നിയമസഹായം നൽകുന്നത് നിർത്താൻ തയ്യാറുണ്ടോ? അവർ പരോളിലിറങ്ങുമ്പോൾ മണിയറ ഒരുക്കൽ നിർത്താൻ തയ്യാറുണ്ടോ? കൊലയാളിയുടെ കല്യാണത്തിനൊരു നേതാവ് പോകാതിരിക്കുമോ? പാനൂർ പാറാലെ മൻസൂർ ആ അരുംകൊലപ്പട്ടികയിലെ അവസാനത്തെ പേരുകാരനാകാൻ ഐക്യപ്പെടുമോ? ഈ രക്തവസന്തങ്ങളുടെ മാതൃവിലാപങ്ങളുടെ അക്കൽദാമങ്ങൾ ഇനി ഈ നാടിന് വേണ്ട എന്ന് നിങ്ങൾ കൂട്ടായി നിന്ന് ഈ നാടിനോട് പറയുമോ? സമാധാനം പുലരട്ടെ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എൻസി മോഹനനൻ, സതീശൻ പാച്ചേനി, ഫൈസൽ ബാബു, ഭാസ്കരൻ എന്നിവർ

Mathrubhumi News is now available on WhatsApp. Click here to subscribe.