Debate Super prime time

വിഎസ് പറഞ്ഞതോ മതിലിന്റെ മറുപുറം?

വനിതാ മതിലിനെ കുറിച്ചുള്ള വിഎസിന്റെ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറയണ്ടേ. മതിൽ ജാതി വേർതിരിവുണ്ടാക്കുമെന്നാണ് വിഎസിന്റെ ഒരു വിമർശനം. ചെന്നിത്തല പറയാത്ത കാര്യമാണ് വിഎസ് പറഞ്ഞത്. പറയാത്ത കാര്യത്തിന് പ്രതിപക്ഷ നേതാവിനെ പ്രഹരിച്ച മുഖ്യമന്ത്രി, പറഞ്ഞകാര്യത്തിന് വിഎസിനോട് എന്തു പറയും. സർക്കാർ സമീപനം വർഗീയത വളർത്തുന്നതാണെന്നാണ് വിഎസിന്റെ അടുത്ത വിമർശനം. വിഎസിനെ ബോധ്യപ്പെടുത്താൻ കഴിയാത്ത നവോത്ഥാന പ്രതിരോധം നാടിനെ ബോധ്യപ്പെടുത്തുന്നത് എങ്ങനെ എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ ചോദ്യം. ബിജെപിക്കെതിരെ നവോത്ഥാന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയത് സിപിഎം മുന്നണിയാണ്. എന്നിട്ടിപ്പോൾ പ്രതിരോധം സമുദായ സംഘടനകളുടെ പിന്നിലേയ്ക്ക് പിൻവാങ്ങുന്നതാണ് കേരളം കാണുന്നത്. വർഗബോധം വളർത്തേണ്ടവർ വർഗീയബോധം വളർത്താൻ മുതിരുന്നത് എന്തുകൊണ്ട്. വിഎസ് പറഞ്ഞതോ മതിലിന്റെ മറുപുറം? എന്ന ഒറ്റച്ചോദ്യം ചോദിച്ചുകൊണ്ടാണ് മതിലുയരുമ്പോൾ അതിനും മീതേ ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകേണ്ടേ എന്ന് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ എം.വി.ഗോവിന്ദൻമാസ്റ്റർ, രാജ്മോഹൻ ഉണ്ണിത്താൻ, എം.ടി.രമേശ് എന്നിവർ സൂപ്പർ പ്രൈംടൈമിൽ പങ്കുചേരുന്നു.